Ennakaruppi Lyrics – Vedan

Ennakaruppi Lyrics

മാണിക്ക്യത്തെ ഒരു മാണിക്യത്തെ വെറും കല്ലെന്നു നിനച്ചു നീ കളയല്ലേ അത് മാണിക്ക്യം തന്നെയെന്ന് അറിയുമ്പോ മനസിന്റെ ആഴത്തിലോ അന്ന് മുറിയില്ലേ
താരകത്തെ ഒരു താരകത്തെ ഇന്ന് കണ്ടില്ല എന്ന് നീ നടിക്കല്ലേ ആ താരകം മാനത്ത് മറയുമ്പോൾ ഇരുട്ടില് വഴിയറിയാതെ നീ തുടിക്കില്ലേ
മാണിക്ക്യത്തെ ഒരു മാണിക്യത്തെ താരകത്തെ ഒരു താരകത്തേ തനിച്ചായ മനുഷ്യനും മനുഷ്യനല്ല തനിമയിലാരും മണ്ണിൽ ജനിച്ചിട്ടില്ല കരുവറയില്ലാതെ പിറവിയില്ല കണ്ണീരില്ലാ കാവ്യമില്ല
തനിച്ചായ മനുഷ്യനും മനുഷ്യനല്ല തനിമയിലാരും മണ്ണിൽ ജനിച്ചിട്ടില്ല കരുവറയില്ലാതെ പിറവിയില്ല കണ്ണീരില്ലാ കാവ്യമില്ല
ഇത് കാതലെ വാളും പൂവും തമ്മിൽ മോതലെ ആരും വീഴാ പോരല്ലേ വീണാൽ താങ്ങാൻ നീയില്ലേ
പൂമ്പാറ്റ പരുന്തിനെ വേട്ടയാടും പുള്ളിമാനൊരു പുലിയെ തീറ്റയാക്കുന്നതും കാതലിലല്ലേ നടക്കൂ അത് ആര് വന്നു തടുപ്പു
പൂങ്കാറ്റ് കൊണ്ട് ഒരു തേക്ക് വീഴുന്നതും വണ്ടിൽ നിന്നും പൂവ് തേന് മോന്തുന്നതും കാതലില്ലല്ലേ നടക്കു അത് ആര് വന്ന് തടുപ്പു
എണ്ണക്കറുപ്പി നിന്റെ കണ്ണിൽ കുരുങ്ങി ഞാൻ മയങ്ങീ മയങ്ങീ തകരപാത്രം ഞാൻ തങ്കം പോലെയിന്നു തിളങ്ങി തിളങ്ങീ
എണ്ണക്കറുപ്പി നിന്റെ കണ്ണിൽ കുരുങ്ങി ഞാൻ മയങ്ങീ മയങ്ങീ തകരപാത്രം ഞാൻ തങ്കം പോലെയിന്നു തിളങ്ങി തിളങ്ങീ
എണ്ണക്കറുപ്പി ഓഹ് നിന്റെ കണ്ണിൽ കുരുങ്ങി കുരുങ്ങി എണ്ണക്കറുപ്പി നിന്റെ കണ്ണിൽ കുരുങ്ങി
If Found Any Mistake in above lyrics?, Report using contact form with correct lyrics!

Song Credits

Song: Ennakaruppi

Artist: Vedan

Actor: Vedan

Director: Hrithwik Sasikumar

Lyricist: Vedan

Musician: gouthmmm

Label: Mass Appeal India